ചന്ദ്രബോസ് വധക്കേസ് :പ്രതി നിഷാമിന് വധ ശിക്ഷ നല്‍കണമെന്ന് കേരളം സുപ്രീം കോടതിയില്‍


ചന്ദ്രബോസ് വധക്കേസില്‍ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധ ശിക്ഷ നല്‍കണമെന്ന് കേരളം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി നിഷാമിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.ചന്ദ്രബോസിനെ വാഹനമിടി്ച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ നിഷാമിന്റെ നടപടി ഭ്രാന്തമായ ആക്രണമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.


അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വിയോജിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് നിഷാം. പരിക്കേറ്റ് മൃത്യപ്രായനായ ചന്ദ്രബോസിനെ നേരെ വീണ്ടും ആക്രമണം നടത്തി. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയത്. മുന്‍വൈരാഗ്യത്തോടെയാണ് പ്രതിയുടെ നടപടി. ശിക്ഷയിലൂടെ പരിഷ്‌ക്കരിക്കാനാകുന്ന വ്യക്തയല്ല നിഷാമെന്നും അപ്പീലില്‍ സംസ്ഥാനം വ്യക്തമാക്കുന്നുണ്ട്.




Sharing is Caring