ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുന്നു;രമേശ് ചെന്നിത്തല


ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുകയാണെന്നും മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ലെന്നും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെലോ ഡ്രാമ കളിക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്യുന്നത്. വിഎസ് ശിവകുമാറോ കെ.കെ ശൈലജയോ ആയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തുമായിരുന്നോ. കേരളം ഒരു മയക്കുമരുന്ന് കേന്ദ്രമായി മാറുകയാണ്. ആരോഗ്യമന്ത്രി കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു. ആർക്കാണ് എക്സ്പീരിയൻസ് ഇല്ലാത്തതെന്ന് വ്യക്തമാക്കണം.


ലാത്തിക്ക് വേണ്ടി ഓടേണ്ട സ്ഥിതിയാണ് കേരളത്തിലെ പൊലീസിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു.ഡോ. വന്ദനയുടെ കൊലപാതകത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് മാറിനിൽക്കാനാവില്ല. ആരോഗ്യമേഖലയുടെ സ്ഥിതി അതീവ ഗുരുതരമാണ്. വളരെ പഴയ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. മതിയായ ജീവനക്കാരില്ലാത്തത് വലിയ പ്രശ്നമാണ്. ജീവനക്കാരുടെ ഒഴിവ് നികത്താനുള്ള നടപടി സ്വീകരിക്കുന്നില്ല.ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.




Sharing is Caring