രംഭയെ മറക്കാന്‍ മലയാളികള്‍ക്കാകില്ല. മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി രംഭ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് രംഭ. രംഭയ്ക്കും സിനമയെപ്പറ്റി ചിലത് പറയാനുണ്ടായിരുന്നു. സിനിമയിലെ സുരക്ഷയെപ്പറ്റി ഇന്ന് വലിയ ചര്‍ച്ചയാണ്. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് സ്വാതന്ത്യത്തോടെ ഇടപഴകാന്‍ പറ്റണം എന്നാണ് രംഭയുടെ അഭിപ്രായം.
മലയാള സിനിമയില്‍ കുറ്റാരോപിതനായ നടനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായി അടുപ്പമായിരുന്നു എന്നും എല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും രംഭ പറയുന്നു. രംഭയുടെ വിവാഹ ജീവിതത്തെക്കുറിച്ചും തുറന്ന് പറയുകയാണ്. നിരവധി വാര്‍ത്തകളായിരുന്നു ഈയടുത്ത കാലത്തായി രംഭയുടെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് പുറത്ത് വന്നു കൊണ്ടിരുന്നത്.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് താരം. ‘വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്‌ബോഴും ഭര്‍ത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്‌ബോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്.

സിനിമാക്കാരുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് വായനക്കാരും ധാരാളമുണ്ടാകും. എന്നാല്‍ തന്റെ വിവാഹമോചന വാര്‍ത്തകളില്‍ ഒരു കഴമ്ബുമില്ലെന്നും സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരില്‍ അവതരിപ്പിച്ചു എന്നുമാണ് രംഭ പറയുന്നത്.

വീട്ടമ്മയുടെ വേഷത്തില്‍ എന്നെ തളച്ചിടാന്‍ എന്റെ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ജീവിതത്തില്‍ പല പ്രയാസങ്ങളിലൂടെയും എല്ലാവരും കടന്നുപോകും. കരിയറില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകും.

എന്നാല്‍ അത്യന്തികമായി എല്ലാം സന്തോഷമാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്നും, താരം പറയുന്നു.













