മലബാറിൽ നിന്നുമൊരു സീരിയൽ നടൻ കൂടി;‘ഒറ്റശിഖിരം’ വഴി ശ്രദ്ധേയനായി രാകേഷ് ബാബു


IMG 20260113 WA0171

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘ഒറ്റശിഖിരം’ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ് മലപ്പുറം സ്വദേശിയായ രാകേഷ് ബാബു. തന്റെ ആദ്യ സീരിയലിൽ തന്നെ നായകതുല്യമായ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.


IMG 20260113 WA0170

അസിസ്റ്റന്റ് ഡയറക്ടർ രഞ്ജിത്ത് മൗക്കോടിന്റെ ഒരു അപ്രതീക്ഷിത ഫോൺവിളിയിലൂടെയാണ് പ്രമുഖ സീരിയൽ സംവിധായകൻ രാജീവ്‌  നെടുങ്കണ്ടത്തിന്റെ “ഒറ്റശിഖിരം’ എന്ന സീരിയലിലേക്ക് രാകേഷ് ബാബുവിന്റെ പ്രവേശനം.  സീരിയലിലെ ഹരിഹരൻ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്.പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ശ്രീമൂവീസ് ആണ് ഒറ്റശ്ശിഖിരത്തിന്റെ പ്രൊഡക്ഷൻ.


IMG 20260113 WA0168

2012-ൽ മമ്മാസ് ചന്ദ്രൻ സംവിധാനം ചെയ്ത ‘സിനിമാ കമ്പനി’ എന്ന സിനിമയിലൂടെയാണ് രാകേഷ് ബാബു അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് മാധ്യമപ്രവർത്തകനായ യു. ഹരീഷ് സംവിധാനം ചെയ്ത സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയ ‘ആംബുലൻസ്’, ‘മറക്കരുത്’ എന്നീ ഷോർട് ഫിലിമുകളിലും, ബിഗ് ബജറ്റ് പൈലറ്റ് ഷോർട് ഫിലിമായ ബിജു മേനോൻ- ഉമേഷ്‌ കൃഷ്ണ എന്നിവരുടെ സംവിധാനത്തിലുള്ള *‘യൂദാസിന്റെ ളോഹ’*യിലും അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

സംഗീത ആൽബം രംഗത്തും രാകേഷ് ബാബു ശ്രദ്ധേയ സാന്നിധ്യമായിരുന്നു. മഴവിൽ മനോരമ ഇന്ത്യൻ വോയിസ് ജേതാവ് (2013) സെലിൻ ജോസ് ആലപിച്ച ‘ഫെയ്ഡ് ഓഫ്’, അഭിജിത് കൊല്ലം ആലപിച്ച ‘ഹൃദയത്തിൽ’ എന്നീ ആൽബങ്ങളിൽ സുഹൃത്തായ ഷോജി സെബാസ്റ്റ്യന്റെ സംവിധാനത്തിൽ നായകനായി അഭിനയിച്ചു. പിന്നീട് ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘പിപ്പലാന്ത്രി’, ‘എൽ’ എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൈകാര്യം ചെയ്ത വിഷയങ്ങളാൽ ഏറെ ചർച്ചചെയ്യപ്പെട്ട സിനിമകളായിരുന്നു ഇവ രണ്ടും.

IMG 20260113 WA0167

എറണാകുളം കാക്കനാട് കേരള പ്രസ്സ് അക്കാഡമിയിൽ നിന്ന് പി.ജി. പബ്ലിക് റിലേഷൻസും അഡ്വർടൈസിങ്ങും പൂർത്തിയാക്കിയ രാകേഷ് ബാബു, കേരളത്തിലെ പ്രമുഖ പത്ര–ദൃശ്യ മാധ്യമങ്ങളിൽ പരസ്യവിഭാഗത്തിൽ മാനേജറായി 18 വർഷത്തിലധികം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഫ്രീലാൻസ് ബ്രാൻഡിംഗ് & മീഡിയ അഡ്വർടൈസിങ്  കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയാണ്.

സിനിമ തന്നെയാണ് അന്തിമ ലക്ഷ്യമെങ്കിലും, *‘ഒറ്റശിഖിരം’*യിലെ ഹരിഹരൻ പോലുള്ള ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുവെങ്കിൽ സീരിയൽ രംഗത്ത് സജീവമായി തുടരാനാണ് രാകേഷ് ബാബുവിന്റെ തീരുമാനം.



Sharing is Caring