രാജ്യസഭാ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം ബഹിഷ്‌കരിക്കും


online news portal

ഇന്നു നടക്കുന്ന രാജ്യസഭ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷവുമായി കൂടിയാലോചനകള്‍ നടത്താതെ ബിജെപി ഏകപക്ഷീയമായാണു നീങ്ങുന്നതെന്ന് രാജ്യസഭ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജയ്‌റാം രമേശ് പറഞ്ഞു.


രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു രാജ്യസഭയിലെത്തിയ ഹരിവംശ് നാരായണ്‍ സിംഗ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി രാജ്യസഭാ സെക്രട്ടേറിയറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ രാജ്യസഭ ഉപാധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കും. കഴിഞ്ഞ ഒന്‍പതിന് ഹരിവംശ് നാരായണ്‍ സിംഗിന്റെ കാലാവധി അവസാനിച്ചതോടെയാണ് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു വീണ്ടും രാജ്യസഭയിലെത്തിയത്.

online news portal

എന്നാല്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത വ്യക്തിയെ രാജ്യസഭ ഉപാധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. മൂന്നാം തവണയാണു ഹരിവംശ് ഉപാധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.



Sharing is Caring