രാജീവ് ഗാന്ധി വധക്കേസ്:പ്രതികളുടെ മോചനത്തിൽ എതിര്‍ നിയമനടപടികള്‍ വേണ്ടെന്ന് നെഹ്‌റു കുടുംബം


രാജീവ് ഗാന്ധി വധക്കേസിലെ നളിനി അടക്കമുള്ളവരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ എതിര്‍ നിയമ നടപടികള്‍ വേണ്ടെന്ന് നെഹ്‌റു കുടുംബം. സോണിയാഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ നിലപാടറിയിച്ചു.


രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തില്‍ നെഹ്‌റു കുടുംബത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് ഇന്നലെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സുപ്രിം കോടതിയില്‍ പുന:പരിശോധന ഹര്‍ജ്ജി സമര്‍പ്പിയ്ക്കുന്നതിലും താതപര്യമില്ലെന്ന് നെഹ്‌റു കുടുംബം വ്യക്തമാക്കി.


പ്രതികളുടെ മോചനം തടയാനുള്ള അടിയന്തിര നിയമ നടപടികളിലേക്ക് നെഹ്‌റു കുടുംബത്തിന്റെ നിലപാട് പരിഗണിച്ച് കോണ്‍ഗ്രസ് കടക്കില്ല.



Sharing is Caring