മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്നു സുപ്രീംകോടതി വിധി. വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഏഴു പ്രതികളെ വെറുതെ വിടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.പ്രതികളെ വെറുതെ വിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും അതു കേന്ദ്ര സര്‍ക്കാരിനു വിടുകയാണെന്നും സുപ്രീം കോടതി വിധിച്ചു. എച്ച്.എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.













