ഉത്തരേന്ത്യയിൽ മഴ ;ഡൽഹിയിലും ഉത്തരാഖണ്ഡിലും ജാഗ്രതാ നിർദേശം


ഉത്തരേന്ത്യയാകെ മഴയിൽ മുങ്ങിയതോടെ പ്രധാന സംസ്ഥാനങ്ങളെല്ലാം തന്നെ ഏരെ മുൻകരുതലുകൾ സ്വീകരിക്കുകയാണ്. ഡൽഹിയിലും ഉത്തരാഖണ്ഡിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ യമുന നദി കരകവിഞ്ഞതോടെ പ്രളയ ഭീഷണി നിലനിൽക്കുകയാണ്. റോഡികളിലും, ജനവാസ കേന്ദ്രങ്ങളിലുമെല്ലാം ഇതിനോടകം തന്നെ വെള്ളം കയറിയിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് യമുനയിൽ ജലനിരപ്പ് ചെറുതായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഡൽഹിയിലെ വെള്ളക്കെട്ടിന് ശമനമായിട്ടില്ല.


എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇവിടങ്ങളിൽ ജനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. നാളെ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ജനം പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ഡൽഹി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.അവശ്യ സർവീസുകൾ ഒഴികെ മറ്റു സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്.


ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.കുടിവെള്ള വിതരണത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങളുണ്ട്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയും കേന്ദ്ര അഭ്യന്ത്ര മന്ത്രിയും ഗവർണറുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ തിരക്കി.



Sharing is Caring