
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. ശനിയാഴ്ച രാഹുലിന്റെ വാദം വിശദമായി കേട്ട കോടതി എതിര്‍ ഭാഗത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കുകയായിരുന്നു. ഇന്ന് തന്നെ അപ്പീലില്‍ വിധി പറയാനും സാധ്യതയുണ്ട്.
ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് വാദം കേള്‍ക്കുന്നത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നല്‍കുന്നതില്‍ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. എന്നാല്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഹുലും തന്റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.
കുറ്റക്കാരനെന്ന വിധിയില്‍ സ്റ്റേ ലഭിച്ചാല്‍ രാഹുലിന് ലോക്സഭ അംഗത്വം തിരികെ ലഭിക്കും. ഇന്നത്തെ വിധി രാഹുലിന് നിര്‍ണായകമാണ്. സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നാണ് രാഹുലിന്റെ ആവശ്യം. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഏപ്രില്ർ 20, 13 തിയതികളില്‍ സൂറത്ത് സെഷന്‍സ് കോടതി വാദം കേട്ടിരുന്നു.

