പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയില്‍ രാഹുല്‍ഗാന്ധി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകും


പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഇന്ന് മറുപടി നല്‍കണം.രാജസ്ഥാനിലെ ബാല്‍മറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപി പരാതി നല്‍കിയത്.
പ്രധാനമന്ത്രിയെ ദുശ്ശകുനമെന്നും പോക്കറ്റടിക്കാരനെന്നും പരാമര്‍ശിച്ചെന്ന് ആരോപിച്ചാണ് ബിജെപി പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.




Sharing is Caring