സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ സമരത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആത്മാഭിമാനമുള്ള ആരും ഡല്‍ഹി സമരത്തില്‍ പങ്കെടുക്കില്ല. രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ആയുധമായി കേന്ദ്ര വിരുദ്ധ സമരത്തെ വിനിയോഗിക്കുകയാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.പ്രതിപക്ഷ എംഎല്‍എമാരെ ചവിട്ടിത്തേക്കുന്നവരാണ് ഈ സര്‍ക്കാര്‍. മോദിയുമായി അടുക്കുകയും അകലുകയും ചെയ്യുന്നവരാണ് മുഖ്യമന്ത്രിയും കൂട്ടരും.
ഏത് നിമിഷവും ഇത് സംഭവിക്കാം. ഇന്‍ഡ്യ സഖ്യത്തിലേക്ക് ആദ്യം പ്രതിനിധിയെ അയക്കാന്‍ സിപിഐഎം തയ്യാറാകണം. എന്നിട്ട് കേന്ദ്ര വിരുദ്ധ സമരം ഇന്‍ഡ്യ സഖ്യത്തിന് കരുത്തു പകരുമെന്ന് അവകാശപ്പെടാം. ഇന്‍ഡ്യ സഖ്യത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് ഈ സര്‍ക്കാര്‍. മൂന്നാം മുന്നണി മോഹം പൊളിഞ്ഞപ്പോഴാണ് ഇന്‍ഡ്യ സഖ്യ സ്നേഹം കാണിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.