ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എ പ്രധാനമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി


മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എം എല്‍ എ പ്രധാനമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നാരോപിച്ചാണ് പ്രധാനമന്ത്രിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്.ഡി ജി പിഷേഖ് ദര്‍വേഷ് സാഹിബിനാണ് പരാതി നല്‍കിയിരിക്കുന്നത്.് പരാതി അന്വേഷിക്കുമെന്ന് ഡി ജി പി തനിക്ക് ഉറപ്പ് നല്‍കിയ കാര്യവും മഹാരാഷ്ട്രയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ഷാജന്‍ സ്‌കറിയ ചോര്‍ത്തുന്നതെന്ന് പി വി അന്‍വര്‍ പരാതിയില്‍ പറയുന്നത്.


ഈ വിഷയം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതായത് കൊണ്ടാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതെന്നു പി വി അന്‍വര്‍ പറഞ്ഞു. മതസ്പര്‍ധ വളര്‍ത്തുന്നവെന്നാരോപിച്ച് കേരളത്തിലെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഷാജന്‍ സ്‌കറിയക്കെതിരെ പരാതിയുള്ളത് കൊണ്ട് ഇദ്ദേഹം ഇപ്പോഴും ഒളിവില്‍ കഴ്ിയുകയാണ്. എസ് എസ് ടി അതിക്രമ നിരോധനപ്രകാരമുള്ള കേസിലെ അറസ്റ്റിന് സുപ്രീം കോടതി നേരത്തെ സ്‌റ്റേ നല്‍കിയിരുന്നു.




Sharing is Caring