കൊടുംകുറ്റവാളികള്‍ക്കായി ഡിജിറ്റല്‍ ജയില്‍ പദ്ധതിയുമായി പഞ്ചാബ് സര്‍ക്കാര്‍


കൊടുംകുറ്റവാളികള്‍ക്കായി ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ഭീകരര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ജയില്‍ സമുച്ചയത്തിനുള്ളില്‍ അന്‍പത് ഏക്കറില്‍ അതീവ സുരക്ഷയോടെയാകും ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി ഭഗ്വവന്ത് മന്‍ പറഞ്ഞു.ലുധിയാനയ്ക്ക് സമീപം ഡിജിറ്റല്‍ ജയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്രം 100 കോടി രൂപ അനുവദിച്ചു.


ലഡ്ഡ കോത്തിയില്‍ പുതുതായി റിക്രൂട്ട് ചെയ്ത ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള നിയമന കത്തും കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലില്‍ ജഡ്ജിമാര്‍ക്കായി പ്രത്യേക ക്യാബിനുകളുമുണ്ടാകും. ഭീകരരുള്‍പ്പെടുന്ന കുറ്റവാളികളെ കോടതികളില്‍ ഹാജരാക്കാതെ തന്നെ കേസുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്നതാണ് ഈ സംവിധാനം.




Sharing is Caring