വിമാനാപകടത്തില്‍പ്പെട്ട് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ച് കൊളംബിയന്‍ പ്രസിഡന്റ്. കഴിഞ്ഞ 40 ദിവസമായി കുട്ടികള്‍ക്കായുള്ള തിരച്ചിലിലായിരുന്നു ദുരന്തനിവാരണ സംഘം.
പതിമൂന്നുകാരനായ ലെസ്ലി ജേക്കമ്പയര്‍ ഒമ്പതുവയസുള്ള സൊലെയ്‌നി, നാല് വയസുകാരനായ ടെയ്ന്‍ ഒപ്പം കൈക്കുഞ്ഞായ ക്രിസ്റ്റിനും മെയ് 1നാണ് വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ആമസോണ്‍ വനത്തില്‍ അകപ്പെട്ടത്. ഇവരുടെ അമ്മ മഗ്ദലേനയും വിമാനം പറത്തിയിരുന്ന പൈലറ്റ് ഹെര്‍നാന്‍ഡോയും ഒരു പ്രാദേശിക നേതാവും അപകടത്തില്‍ മരിച്ചു.കുട്ടികള്‍ ജീനോടെയുണ്ടെന്ന് തെളിയിക്കുന്ന അഴുക്ക് പിടിച്ച ഡയപ്പര്‍, കാല്‍പ്പാടുകള്‍, വെള്ളം കുപ്പി എന്നിവ അന്വേഷണ സംഘത്തിന് കണ്ടുകിട്ടി.

ഇതിന് പിന്നാലെ ലോകം മുഴുവന്‍ കുട്ടികള്‍ക്കായുള്ള പ്രാര്‍ത്ഥനയിലും കാത്തിരിപ്പിലുമായിരുന്നു. മൂത്ത മകന്‍ ലെസ്ലിക്ക് കാട്ടില്‍ സഞ്ചരിച്ച് ചെറിയ പരിചയമുള്ളതായിരുന്നു ഏക ആശ്വാസം. കൊളംബയിയന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നൂറിലേറെ കൊളംബിയന്‍ സ്‌പെഷ്യല്‍ ഫോഴ്‌സും 70 പ്രാദേശിക സേനയും ഉള്‍പ്പെട്ട സംഘമാണ് കുട്ടികള്‍ക്കായുള്ള തെരച്ചില്‍ നടത്തിയത്.













