മലയാള സിനിമ ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ ആസ്പദമാക്കി നവാഗതനായ ശ്രീജിത്ത് പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രമാണ് ഓഹ. മനുഷ്യ മാംസം കൊടുത്തു വളര്‍ത്തിയ പന്നിയുടെ രക്തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോര്‍ച്ചുഗീസ് ദുര്‍മന്ത്രവാദമാണ് ഓഹ. ആല്‍ബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളും അതിന്റെ പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ലില്ലിയായി സൂര്യ ലക്ഷ്മിയും ആല്‍ബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു. സ്മിത ശശി, സന്തു ഭായി, ചെറി, മാസ്റ്റര്‍ ദേവനാരായണന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
വശ്യ മനോഹരമായ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ജ്യോതിഷ്.ടി.കാശിയുടെ വരികള്‍ക്ക് നവാഗതരായ അജീഷ് ആന്റോ, സുമേഷ് സോമസുന്ദര്‍ എന്നിവര്‍ സംഗീതം പകരുന്നു. കെ.എസ് ഹരിശങ്കര്‍ ,നഫ്ള, സുമേഷ് സോമസുന്ദര്‍ എന്നിവരാണ് ഗായകര്‍. സ്വസ്തിക് വിനായക് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില കെ.എമ്മാണ് ചിത്രം നിര്‍മ്മിക്കുന്ന ത്.














