പാകിസ്ഥാനിൽ ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പാസഞ്ചര്‍ വാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 9 പേര്‍ക്ക് ദാരുണാന്ത്യം . ഏഴ് പേര്‍ക്ക് പരുക്കേറ്റു . ഗുജ്രന്‍വാലയിലാണ് സംഭവം.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബുസ്ദാര്‍ അപലപിച്ചു . അപകടത്തെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *