ലോക് ഡൗൺ നിയന്ത്രണങ്ങളില്‍ സർക്കാരിനെതിരായ പ്രതിഷേധം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

ലോക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ സർക്കാരിനെതിരേ ഉയരുന്ന പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചർച്ച ചെയ്യും. ജനജീവിതം സ്തംഭിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൂടുതൽ ഇളവുകൾ നൽകുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കാൻ സിപിഎം സർക്കാരിനോട് ആവശ്യപ്പെട്ടേക്കും. സിപിഎം ജനപ്രതിനിധികളും പാര്‍ട്ടി അനുകൂല വ്യാപാരി സംഘടനയടക്കം സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രത്യക്ഷ സമരവുമായി രംഗത്തില്ലെങ്കിലും വ്യാപാരികളുടെ ആവശ്യത്തെ ഇവര്‍ പിന്തുണച്ചിട്ടുണ്ട്. വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് എഎം ആരിഫ് എംപിയും മുന്‍ എംഎല്‍എയും പാര്‍ട്ടി അനുകൂല സംഘടനയായ വ്യാപാരി സമിതിയുടെ നേതാവുമായ വികെസി മമ്മദ് കോയയും ആവശ്യപ്പെട്ടത്.

ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാനുപാതത്തിലാക്കാനുള്ള സർക്കാർ തീരുമാനത്തിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ചർച്ചയായേക്കും. മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫുകളുടെ നിയമന കാര്യത്തിലും തീരുമാനമുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *