മലയാളി യുവതികള്‍ അടക്കമുള്ള അനാശാസ്യസംഘത്തെ കുവൈറ്റില്‍ പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് നടത്തിയ റെയ്‌ഡില്‍ എട്ടു പേരാണ് പിടിയലായത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്നവരാണ് ഇവരെന്നുംമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ജലിബ് അല്‍ ശുവൈക്കില്‍ നിന്നുമാണ് ഇവര്‍ അറസ്‌റ്റിലായത്. റെയ്‌ഡിന് ചെന്നപ്പോള്‍ പൂര്‍ണ്ണ നഗ്നരായ മൂന്ന് പ്രവാസി യുവതികളെ പോലീസ് കണ്ടെത്തുകയായിരുന്നു.
പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ അഞ്ചു യുവാക്കള്‍ക്കൊപ്പം അപ്പോള്‍ തന്നെ പോലീസ് പിടികൂടി. വേശ്യാലയങ്ങള്‍ നിയമവിരുദ്ധമായ കുവൈറ്റില്‍ വലിയ രീതിയില്‍ അനാശാസ്യം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.












