അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രോസ്‌റ്റേറ്റ് ആൻഡ് കിഡ്‌നി സ്‌റ്റോണ്‍ നിർണയ ക്യാമ്പ്

കൊച്ചി: അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി യൂറോളജി വിഭാഗം ഒരു മാസം നീളുന്ന പ്രോസ്‌റ്റേറ്റ് ആൻഡ് കിഡ്‌നി സ്‌റ്റോണ്‍ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 15ന് ആരംഭിക്കുന്ന ക്യാമ്പ് 2024 ജനുവരി 15 വരെ നീണ്ടുനിൽക്കും. ക്യാമ്പിലൂടെ രോഗികള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന് പുറമേ, ശസ്ത്രക്രിയ്ക്ക് മുമ്പുളള പരിശോധനകള്‍ക്ക് 50 ശതമാനം കിഴിവും ശസ്ത്രക്രിയകള്‍ക്ക് 30 ശതമാനം കിഴിവും ലഭ്യമാകും. ഞായറാഴ്ചകള്‍ ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും ക്യാമ്പ് നടക്കുക. സീനിയര്‍ കണ്‍സള്‍ട്ടന്റും യൂറോളജി വിഭാഗം തലവനുമായ ഡോ. പി റോയ് ജോണ്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിജു സുകുമാരന്‍ പിള്ള എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

റോബോട്ടിക് ശസ്ത്രക്രിയ, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ, ഡേ കെയര്‍ ശസ്ത്രക്രിയ ഉൾപ്പെടെ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കുറഞ്ഞ ചെലവില്‍ മികച്ച പരിചരണം രോഗികള്‍ക്ക് ഉറപ്പാക്കുക എന്നതാണ് അപ്പോളോ അഡ്ലക്സ് ലക്ഷ്യമിടുന്നതെന്ന് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ സിഇഒ ബി സുദര്‍ശന്‍ പറഞ്ഞു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +91 9895823301 എന്ന നമ്പരിൽ ബന്ധപ്പെടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *