അഭിമന്യു വധക്കേസില്‍ കാണാതായ രേഖകള്‍ക്ക് പകരം പുതിയ രേഖകള്‍ തയ്യാറാക്കാന്‍ പ്രോസിക്യൂഷന്‍


അഭിമന്യു വധക്കേസില്‍ കാണാതായ രേഖകള്‍ക്ക് പകരം പുതിയ രേഖകള്‍ തയ്യാറാക്കാന്‍ പ്രോസിക്യൂഷന്‍. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുമ്പ് രേഖകള്‍ തയ്യാറാക്കി കോടതിയെ അറിയിക്കാനാണ് നീക്കം.18ാം തിയതി കേസ് പരിഗണിക്കുമ്പോള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ ജി മോഹന്‍രാജ് പ്രോസിക്യൂഷനായി ഹാജരാകും. കുറ്റപത്രവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ നഷ്ടപ്പെട്ട 11 രേഖകളുടേയും സോഫ്റ്റ് കോപ്പി കയ്യിലുണ്ടെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്നു. രേഖകള്‍ പുനര്‍ നിര്‍മ്മിക്കും. അതിനുള്ള നടപടി ആരംഭിച്ചു.




Sharing is Caring