കോഴിക്കോട് വീണ്ടും കാർ യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചു


കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാക്കരുടെ അതിക്രമം. ഉള്ളിയേരിയിൽ കാർ യാത്രക്കാരനെ ബസ് ജീവനക്കാർ മർദിച്ചു. ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


കുടുംബം അത്തോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇന്നലെ വടകരയിലും കാർ യാത്രക്കാർക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം ഉണ്ടായി. കുടുംബവുമൊത്ത് കാറില്‍ സഞ്ചരിച്ച യുവാവിനെയാണ് ജീവനക്കാരൻ മർദിച്ചത്.




Sharing is Caring