പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍. മുംബൈ സോളാപൂര്‍ ,മുംബൈ സായ്‌നഗര്‍ ശിര്‍ദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത ട്രെയിനുകള്‍ ആണിവ.


വൈകിട്ട് നാലുമണിയോടെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലില്‍ വച്ചാണ് പരിപാടി. അന്ധേരിയില്‍ ദാവൂദി ബോറി സമുദായത്തിന്റെ സെയ്ഫി അക്കാദമിക്കായി നിര്‍മ്മിച്ച പുതിയ ക്യാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജനുവരി 19 നും പ്രധാനമന്ത്രി മുംബൈയില്‍ എത്തുകയും വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.




Sharing is Caring