മധ്യപ്രദേശിൽ ബിജെപിയുടെ വികാസ് രഥയാത്രക്കിടെ ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം


മധ്യപ്രദേശിൽ ബിജെപിയുടെ വികാസ് രഥയാത്രക്കിടെ ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം. പൊതുജനാരോഗ്യ-എഞ്ചിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയാണ് ആക്രമണം ഉണ്ടായത്.


അശോക് നഗർ ജില്ലയിലെ മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുംഗവോലിയിലെ ദേവ്‌രാച്ചി ഗ്രാമത്തിലൂടെയാ യാത്ര നടക്കുമ്പോഴാണ് സംഭവം. ചൊറിച്ചിൽ രൂക്ഷമായതിനെ തുടർന്ന് മന്ത്രി കുർത്ത ഊരിമാറ്റി കുപ്പിവെള്ളത്തിൽ കഴുകി. ചിലർ ഇത് റെക്കോർഡ് ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു.




Sharing is Caring