രാഷ്ട്രപതി ദ്രൗപതി മുർമ്മു തിരുവനന്തപുരത്ത്; വിവിധ പരിപാടികളിൽ പങ്കെടുക്കും

കേരള പര്യടനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമ്മു തിരുവനന്തപുരത്ത്. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തലസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷമാണ് പ്രധാന ചടങ്ങ്. രാവിലെ 10.30 ന് കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ച ശേഷം 11.30 ന് തിരികെ തിരുവനന്തപുരത്തെത്തും.

തുടർന്ന് 12 ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാർ പൗരസ്വീകരണം നൽകും.തുടർന്ന് കുടുംബശ്രീയുടെ 25 ആം വാർഷികാഘോഷപരിപാടിയിൽ മുഖ്യാതിഥിയാകും. തുടർന്ന് ഗവർണർ ഒരുക്കുന്ന സൽക്കാരത്തിലും പങ്കെടുക്കും. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും മാത്രമാണ് ക്ഷണം.നാളെ രാവിലെ കന്യാകുമാരി സന്ദർശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേയ്ക്ക് പോകും.

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡൽഹിക്ക് മടങ്ങുന്നത്.രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *