പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ 2022 (പി.ക്യു.എഫ്.എഫ് 2022); മികച്ച ചിത്രം ദ ആര്‍ഗ്യൂമെന്‍, സംവിധായകര്‍ ആനന്ദ് മഠത്തിലും വൈശാഖും

തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ എറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലായ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ 2022ല്‍ (പി.ക്യു.എഫ്.എഫ് 2022) മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി ദ ആര്‍ഗ്യുമെന്‍ (സംവിധാനം ഏണസ്റ്റ് ജോര്‍ജ് – യു.എസ്.ടി). മികച്ച സംവിധായകരായി ടാങ്കിള്‍ ദ എന്‍ഡ്‌ലസ് എന്ന ചിത്രത്തിലൂടെ ആനന്ദ് മഠത്തിലും വൈശാഖും (എന്‍.ജി.എ എച്ച്.ആര്‍ പ്രൈവറ്റ് ലിമിറ്റഡ്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രമായി ഘര്‍ഘരം (സംവിധാനം – അഭിലാഷ് അനിരുദ്ധ്) തെരഞ്ഞെടുത്തു. കേരളത്തിലെ പ്രധാനപ്പെട്ട ഐ.ടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് പുറമേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഐ.ടി ജീവനക്കാരും ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി.

മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ദേവദാസ് (ബൈജൂസ് ലേണിങ്ങ് ആപ്പ്) ‘പൊടി മീശ മുളയ്കണ കാലം’ എന്ന ചിത്രത്തിലൂടെ നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഏണസ്റ്റ് ജോര്‍ജും രോഹിത് റെജിയും (യു.എസ്.ടി) പങ്കിട്ടു (ചിത്രം ദ ആര്‍ഗ്യൂമെന്‍). മികച്ച നടന്‍ – സിദ്ധാര്‍ത്ഥ ശിവ (ചിത്രം ‘ഘര്‍ഘരം’). മികച്ച നടി – ശരണ്യ ജിതേഷ് (ചിത്രം ‘രഹസ്യം’). മികച്ച ഛായാഗ്രഹണം – ടോണി ജോസഫ് (ചിത്രം ‘മാസ്‌ക്’). സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം (അഭിനയം) – മീര നായര്‍ (ചിത്രം മരീചിക). അവാര്‍ഡിന് പുറമേ ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും നല്‍കി. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളും നല്‍കി.

ടെക്‌നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ഫിലിം സ്‌ക്രീനിങ്ങില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മത്സര വിഭാഗത്തില്‍ 19 ചിത്രങ്ങള്‍ ആണ് മത്സരിച്ചത്. 27 -ാമത് അന്തരാഷ്ട്ര ചലച്ചിത്ര മേളയുടെ ആര്‍ടിസ്റ്റിക് ഡയറക്ടറും ഫിലിം ക്യുറേറ്ററും ആയ ദീപിക സുശീലന്‍ ആയിരുന്നു ജൂറി ചെയര്‍പേഴ്‌സണ്‍. പ്രശസ്ത സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഡോണ്‍ പാലത്തറ, സിനിമ നിരൂപിക ഡോ: ഷീബ കുര്യന്‍ എന്നിവരായിരുന്ന മറ്റ് ജൂറി അംഗങ്ങള്‍. അവാര്‍ഡുകള്‍ പ്രശസ്ത സിനിമ നിരൂപകന്‍ എം.എഫ് തോമസ് വിതരണം ചെയ്തു.

2022 പ്രതിധ്വനി ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ പ്രതിധ്വനി ഫിലിം ക്ലബ്ബ് കണ്‍വീനര്‍ അശ്വിന്‍ എം.സി സ്വാഗതം പറഞ്ഞു പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം അജിത്ത് അനിരുദ്ധന്‍ നന്ദി പറഞ്ഞു. പ്രതിധ്വനി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ രാജീവ് കൃഷ്ണന്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *