‘പ്രകാശന്‍ പറക്കട്ടെ’ നാളെ പ്രദര്‍ശനത്തിന് എത്തും

പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശന്‍ പറക്കട്ടെ’ ജൂണ്‍ 17ന് പ്രദര്‍ശനത്തിന് എത്തും.ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ .

പുതുമുഖം മാളവിക മനോജാണ് നായിക.ശ്രീജിത്ത് രവി, നിഷാ സാരംഗ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീജിത്തിന്റെ മകന്‍ ഋതുണ്‍ ജയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയിയുടെ ബുക്കിങ് ആരംഭിച്ചു.

ഫണ്‍റ്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറുകളില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു.ചിത്രത്തിന്‍റെ സാറ്റലൈറ്റ് ഒടിടി അവകാശം സീ സ്വന്തമാക്കി.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- രതിന്‍ രാധാകൃഷ്ണന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *