പ്രഭാസ്-പൃഥ്വി ചിത്രം ‘സലാര്‍’ നാളെ മുതല്‍ തീയേറ്ററുകളില്‍


പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ഹോംബാലെ ഫിലിംസിന്റെ ‘സലാര്‍’ നാളെ തീയേറ്ററുകളില്‍ റിലീസിന് എത്തുന്നു.പ്രഭാസും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി ഒരുങ്ങുന്ന ചിത്രം, ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ്.


തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ചിത്രം റിലീസിനെത്തും.
രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. വിജയ് കിരഗാണ്ടര്‍, കെ വി രാമ റാവു ചേര്‍ന്നാണ് സലാര്‍ നിര്‍മ്മിക്കുന്നത്.


ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്.
രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെത്തിക്കുന്നത്.



Sharing is Caring