കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ഇന്നു ചുമതലയേൽക്കും


തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ഇന്നു രാവിലെ 10നു ചുമതലയേൽക്കും. 2014 മുതൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) അസോഷ്യേറ്റ് പ്രഫസറാണ്.
17 മാസമായി ചലച്ചിത്രവിഭാഗം ഡീനുമാണ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഷെയ്ക്സ്പിയർ തിയറ്ററിന്റെ ഭാഗമായി 2000 മുതൽ 2010 വരെ പ്രവർത്തിച്ചു.


വിദേശരാജ്യങ്ങളിലടക്കം 400 തിയറ്റർ ഷോകളുടെ ഭാഗമായി. സ്കൂൾ ഓഫ് ‍ഡ്രാമയിൽനിന്നു തിയറ്റർ ആർട്സിൽ ബിരുദവും പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നു റാങ്കോടെ ഡ്രാമ ആൻഡ് തിയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഎഫിലും കരസ്ഥമാക്കി. 55 സിനിമകളിലും 25 ഹ്രസ്വചിത്രങ്ങളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്.




Sharing is Caring