പോസ് ബൈ സൊണാറ്റ സ്പ്രിങ് സമ്മര്‍ വാച്ച് ശേഖരം പുറത്തിറക്കി

കൊച്ചി: സൊണാറ്റയുടെ ഉപ ബ്രാന്‍ഡും സമകാലീന ഫാഷനും വാച്ച് നിര്‍മാണവും ഒത്തിണക്കുന്നതിലെ മുൻനിരക്കാരുമായ പോസ് ബൈ സൊണാറ്റ 2024-ലെ പുതിയ സ്പ്രിങ്, സമ്മര്‍ ശേഖരം പുറത്തിറക്കി. ആകര്‍ഷകമായ വര്‍ണ്ണങ്ങളിലും സ്റ്റൈലുകളിലുമുള്ള വാച്ച് ശേഖരമാണ് പോസ് ബൈ സൊണാറ്റ അവതരിപ്പിക്കുന്നത്. സീരിയസ് ബ്ലാക്ക്സ്, ചോക്ലേറ്റ് ബ്രൗണ്‍, മില്ലേനിയല്‍ പിങ്ക്സ്, ബോൾഡ് മെറ്റാലിക്സ് തുടങ്ങിയ സമകാലീക വര്‍ണങ്ങളും പ്ലേറ്റിങ്ങും ഏറ്റവും പുതിയ ഫാഷന്‍ പ്രവണതകളും ഉള്‍ക്കൊള്ളുന്നവയാണ് പുതിയ സ്പ്രിങ്, സമ്മര്‍ വാച്ച് ശേഖരം.

സമൂഹത്തില്‍ തിളങ്ങി നില്‍ക്കാനുള്ള ആധുനീക ഉപഭോക്താവിന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒത്തു പോകുന്നതു കൂടിയാണ് സ്പ്രിങ്, സമ്മര്‍ വാച്ച് ശേഖരത്തിലെ ഓരോ വാച്ചും. ഇന്നത്തെ തലമുറയുടെ ചലനാത്മകമായ ജീവിത ശൈലിക്ക് ഉതകുന്ന വിധത്തില്‍ ഫാഷന്‍ ഫോര്‍വേഡ് ആയ വ്യക്തികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ തങ്ങളുടെ പാതയിലെ ഓരോ നിമിഷവും ഒപ്പിയെടുക്കാനുള്ള അവസരമാണ് പോസ് ബൈ സൊണാറ്റ ഉറപ്പാക്കുന്നത്. സവിശേഷമായ ഈ വാച്ചുകളിലൂടെ വ്യക്തികളുടെ ഓരോ നിമിഷവും ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ആക്കി മാറ്റുകയാണ്.

ഗുണമേന്‍മ, ലഭ്യത, മാറിക്കൊണ്ടിരിക്കുന്ന ഡിസൈനുകള്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉപഭോക്താവിന്‍റെ ഒരു ആഭരണം എന്നതിലുപരി ദൈനംദിന ജീവിതത്തില്‍ അനിവാര്യമായ ഒന്നായി മാറുന്ന വാച്ചുകള്‍ തങ്ങള്‍ തുടര്‍ച്ചയായി ലഭ്യമാക്കുകയാണെന്ന് സൊണാറ്റ ബ്രാന്‍ഡ് ഹെഡ് പ്രതീക് ഗുപ്ത പറഞ്ഞു. 2024-ലെ സ്പ്രിങ്, സമ്മര്‍ ശേഖരങ്ങള്‍ ഉപഭോക്താക്കളുടെ ചലനാത്മക ജീവിത ശൈലിക്ക് അനുസൃതമായി രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പോസ് ബൈ സൊണാറ്റയുടെ ഈ സ്പ്രിങ്, സമ്മര്‍ ശേഖരം 695 മുതല്‍ 1695 രൂപ വരെയുള്ള വില നിലവാരത്തിലാണ് ലഭ്യമായിട്ടുള്ളത്. www.sonatawatches.in എന്ന സൊണാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റിലും രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *