പൊന്നിയിന്‍ സെല്‍വന്‍ 2;രണ്ട് ദിവസത്തിനുള്ളില്‍ നൂറ് കോടി കളക്ഷന്‍


മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 വിന് മികച്ച സ്വീകരണം. റിലീസ് ആയി രണ്ടാം ദിവസം നൂറ് കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് പിഎസ് 2ചിത്രം.


ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെ രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷന്‍ 109.6 കോടിയാണ്. ഇന്ത്യയില്‍ നിന്നു മാത്രം 57.9 കോടിയാണ് ചിത്രം നേടിയത്. നോര്‍ത്ത് അമേരിക്കയില്‍ പ്രീമിയര്‍ ഷോ ഉള്‍പ്പെടെ രണ്ടു ദിവസത്തെ ഗ്രോസ് കളക്ഷന്‍ മാത്രം 2.5 മില്യണ്‍ ഡോളറിന് മുകളിലാണെന്ന് നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും ഔദ്യോഗികമായി വെളിപ്പെടുത്തി.


കേരളത്തില്‍ വിജയിയുടെ വാരിസിന് ശേഷം ഈ വര്‍ഷത്തെ ബിഗ്ഗസ്റ്റ് ഓപ്പണിംഗ് മൂവിയായി മാറിയിരിക്കുകയാണ് പിഎസ്2. ചിത്രം സര്‍വകാല റിക്കാര്‍ഡുകള്‍ ഭേദിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.തമിഴ് , മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.



Sharing is Caring