
തിരുവനന്തപുരം: ദി കേരള സ്റ്റോറി സിനിമക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടാല്‍ പോരാ പ്രവര്‍ത്തിച്ച് കാണിക്കുകയാണ് വേണ്ടത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് DGP ഹൈക്കോടതിയില്‍ പറഞ്ഞതാണ്.ബിജെപി സര്‍ക്കാറിന് കീഴിലെ ഏജന്‍സികള്‍ അന്വേഷണം നടത്തി ഇത് പറഞ്ഞതാണ്.
കേരളത്തെ ഉത്തരേന്ത്യയായി മാറ്റാന്‍ ശ്രമം നടക്കുകയാണെന്നും പിഎംഎ സലാം ആരോപിച്ചു. കേരളത്തില്‍ കാലുറപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണിത്. കേരളത്തില്‍ മുമ്ബ് പരീക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണ്. മുസ്ലീം ലീഗ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

