ചോള ചരിത്രവുമായി പൊന്നിയന്‍ സെല്‍വന്‍; പാണ്ഡ്യ ചരിത്രവുമായി യാതിസൈയും


ചോളന്‍മാരുടെ ചരിത്രം പറയുന്ന പൊന്നിയന്‍ സെല്‍വന് ശേഷം പാണ്ഡ്യന്‍മാരുടെ ചരിത്രവും വെള്ളിത്തിരയില്‍. ധരിണി സംവിധാനം ചെയ്യുന്ന ‘യാതിസൈ’ എന്ന ചരിത്ര ചിത്രം സംസാരിക്കുന്നത് പാണ്ഡ്യ വംശത്തെ കുറിച്ചാണ്.500 കോടി രൂപ ചെലവിലാണ് പൊന്നിയന്‍ സെല്‍വന്‍ നിര്‍മ്മിച്ചതെങ്കില്‍ യാതിസൈയുടെ ബജറ്റ് ആറ് കോടി മാത്രമാണ്.


ചെറിയ ബജറ്റിലും ഒരു ചരിത്രകാലഘട്ടത്തിന്റെ ചിത്രം നിര്‍മ്മിക്കുക സാധ്യമാണ് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍. ഇതുവരെ ആറ് മില്യണ്‍ (60 ലക്ഷം) ആളുകളാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. മുന്‍നിര താരങ്ങളില്ലാത്തെ ചിത്രത്തിന്റെ ഉള്ളടക്കത്തിലും മേക്കിങ്ങിലുമാണ് പ്രതീക്ഷ.


ശക്തി മിത്രന്‍, ഗുരു സോമസുന്ദരം, രാജലക്ഷ്മി, സെയോണ്‍, ചന്ദ്രകുമാര്‍, സുഭദ്ര, സമര്‍, സെമ്മലര്‍ അന്നം, വിജയ് സെയോണ്‍, എസ് റൂബി ബ്യൂട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2 എത്തുന്നതിന് ഒരാഴ്ച മുന്‍പേയാണ് യാതിസൈ റിലീസിനെത്തുന്നത്.
യാതിസൈ ഏപ്രില്‍ 21നും പി എസ് 2 ഏപ്രില്‍ 28 നാണ് റിലീസ് ചെയ്യുന്നത്. രണ്ട് ചരിത്ര സിനിമകളുടെ ബോക്‌സ് ഓഫീസ് പോരാട്ടത്തിനും ഏപ്രില്‍ സാക്ഷ്യം വഹിക്കും.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ തമിഴിലെ എറ്റവും വലിയ ബജറ്റ് സിനിമയാണ്. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്. അതിനാല്‍ തന്നെ പൊന്നിയിന്‍ സെല്‍വന് വന്‍ സ്വീകാര്യതയാണ് രാജ്യമെമ്ബാടും ലഭിച്ചത്.



Sharing is Caring