“സാമൂഹ്യ മുന്നേറ്റത്തിലൂടെ രാഷ്ട്രീയ ശാക്തീകരണം “വിവിധ സംഘടനകളുടെ കൂട്ടായ്മ രൂപപ്പെട്ടു.


തിരുവനന്തപുരം. കക്ഷി രാഷ്ട്രീയത്തിനും ജാതിമതചിന്താഗതികൾക്കും അതീതമായി അടിസ്ഥാന ജനതയുടെ രാഷ്ട്രീയ അധികാരത്തിനും സമഗ്ര പുരോഗതിക്കുമായിയോജിച്ചു നിന്ന് പ്രവർത്തിക്കുവാൻ 26 ഓളം വരുന്ന സാമൂഹ്യ സംഘടനകളുടെയും ദലിത്- ആദിവാസി പിന്നോക്ക സമുദായ സംഘടനകളുടെയും പ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളുടെയും യോഗം തീരുമാനിച്ചു. “സാമൂഹ്യ മുന്നേറ്റത്തിലൂടെ രാഷ്ട്രീയ അധികാരം” എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.


മാറിമാറി വരുന്ന സർക്കാറുകൾ സാധാരണക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്തിനുള്ള നയപരിപാടികളിൽ നിന്നും വ്യതിചലിച്ചു അതുകൊണ്ട് സാധാരണ ജനതയുടെ പ്രതീക്ഷ അറ്റതായി യോഗം വിലയിരുത്തി. നയപരിപാടികൾ തീരുമാനിക്കുന്നതിലും എല്ലാ ജനവിഭാഗങ്ങൾക്കും അധികാര പ്രാധിനിത്യം ഉറപ്പുവരുത്തുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ടവരെയെല്ലാം മുഖ്യ ധാരയിൽ എത്തിക്കുന്നതിനുള്ള ചുമതല ഭരണ വർഗ്ഗത്തെ ഏൽപ്പിക്കുന്നത് അവസാനിപ്പിച്ച് സ്വന്തം നിലയിലുള്ള വഴികൾ തേടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ തീരെ പ്രാധിനിത്യം ഇല്ലാത്തവർ അത് നേടുന്നതിനും രാജ്യത്തെ മതേതര ജനാധിപത്യ മാർഗത്തിലൂടെ പുരോഗതിയിലേക്ക് നയിക്കാനും രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ കഴിയൂ എന്നു യോഗം വിലയിരുത്തി. ഭാവിയിൽ അതിനായുള്ള കൂട്ടായ ചർച്ചകൾക്കും ബോധവൽക്കരണം അടക്കമുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാൻ യോഗം ഐക്യകണ്ടേനെ തീരുമാനിച്ചു നേതൃത്വ സംഗമത്തിൽ എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. കെ. ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പരിപാടികൾ വിശദീകരിച്ചു. കേരള മൺപാത്ര സമുദായ സഭ സംഘടന പ്രസിഡന്റ്‌ സംസ്ഥാന ട്രഷറര്‍ സി.കെ ചന്ദ്രൻ, നാടാർ സർവീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ, സംസ്ഥാന പ്രസിഡണ്ട് സുദർശനൻ കെ.പി എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.എസ് ജയന്തൻ സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി രവികുമാർ,സംസ്ഥാന പ്രസിഡന്റ് ഒ.സുധാമണി, ആൾ കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി വി. കെ ഗോപി,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്‌ ടി.പി രാജൻ,തീയ്യ മഹാജന സംസ്ഥാന സെക്രട്ടറി രാജേഷ് മങ്കാവ്, സാംബ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. രാജൻ, അഖില കേരള പഞ്ചശാലിയ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. സി. ഭാസ്കരൻ,ജനറൽ സെക്രട്ടറി ഒ. സുരേശൻ, വിളക്കിത്തല നായർസഭ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത്, സംസ്ഥാനട്രഷറര്‍ ക്യാപ്പിറ്റൽ വിജയകുമാർ,ആൾഇന്ത്യ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ്, കേരള വേടർ സമാജം സംസ്ഥാന പ്രസിഡന്റ് പട്ടം തുരുത്ത് ബാബു, ജനറൽ സെക്രട്ടറി പി.ജയമോൾ, കേരള തണ്ടർ സഭ പ്രസിഡന്റ് ശ്രീകാര്യം ശ്രീകുമാർ, കേരള പട്ടികജാതി ക്രിസ്ത്യൻ മഹാസഭ പ്രസിഡന്റ് ജോസ്അച്ചിങ്ങൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു.നിയമാവലി, നയരൂപീകരണം, പേര്,പതാക, തുടങ്ങിയവ നിശ്ചയിക്കുവാനുള്ള സബ് കമ്മിറ്റികളുടെ സംയുക്ത യോഗം 31ന് രാവിലെ തിരുവനന്തപുരത്ത് ചേരുന്നതിനും തീരുമാനിച്ചു.




Sharing is Caring