സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍


സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരനു സസ്‌പെന്‍ഷന്‍.സിറ്റി എ ആര്‍ ക്യാമ്ബിലെ അമല്‍ ദേവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.


കൊച്ചി ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ ഈ മാസം 18നാണ് കവര്‍ച്ച നടന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വര്‍ണമാണ് കളവു പോയത്. അന്നേ ദിവസം അമല്‍ദേവ് നടേശന്റെ വീട്ടില്‍ ചെന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമല്‍ദേവ് കുറ്റം സമ്മതിക്കുകയായിരുന്നു.


ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമപ്പെട്ട അമല്‍ദേവിന് വന്‍ സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നു. കട ബാധ്യത തീര്‍ക്കുന്നതിനാണ് കളവ് നടത്തിയതെന്ന് അമല്‍ദേവ് പൊലീസിനോട് സമ്മതിച്ചു.



Sharing is Caring