എം ജിസർവകലാശാലയിലിൽ നിന്നും സർ‍ട്ടിഫിക്കറ്റുകൾ കാണാതെ പോയ കേസിൽ നടപടിയെടുക്കാതെ പൊലീസ്


എം ജിസർവകലാശാലയിലിൽ നിന്നും സർ‍ട്ടിഫിക്കറ്റുകൾ കാണാതെ പോയ കേസിൽ നടപടിയെടുക്കാതെ പൊലീസ്. പേര് രേഖപ്പെടുത്താത്ത ബിരുദ സർട്ടിഫിക്കറ്റുകളാണ് സർവകലാശാലയിൽ നിന്നും കാണാതെ പോയത്. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല പരാതി നല്‍കി 10 ദിവസം കഴിഞ്ഞിരിക്കുന്നു.എന്നാൽ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.


പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് കടക്കുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.54 ബിരുദ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റാണ് സർവകലാശാലയിൽ നിന്ന് കാണാതെ പോയത്. എപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ പോയതെന്നോ, ആരാണ് കൊണ്ടുപോയതെന്നോ ഉളള കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയുമാണ്.


സര്‍ട്ടിഫിക്കറ്റുകള്‍ കാണാതെ പോയ വിവരം പുറത്തു വന്നതിനു പിന്നാലെ ഉണ്ടായ ഭരണ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനപ്പുറം കാര്യമായി ഒന്നും നടന്നിട്ടില്ല.ഇതുമായി ബന്ധപ്പെട്ട് മുഖം സംരക്ഷിക്കാൻ പി‍ഡി5 സെക്ഷന്‍റെ ചുമതലയുണ്ടായിരുന്ന സെക്ഷന്‍ ഓഫിസറെയും മുന്‍ സെക്ഷന്‍ ഓഫിസറെയും സസ്പെന്‍ഡ് ചെയ്തിരുന്നു. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയുളള പ്രാഥമിക അന്വേഷണമാണ് പൊലീസും നടത്തിയത്. സംസ്ഥാനത്ത് പലയിടത്തും വ്യാജരേഖാ വിവാദം കൊഴുക്കുമ്പോഴാണ് ഈ വിഷയത്തിൽ പൊലീസിന്റെ മെല്ലെപ്പോക്ക് എന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.



Sharing is Caring