ചാലക്കുടി വ്യാജ ലഹരി കേസ് ;ഷീല സണ്ണിയുടെ ഫോണും സ്‌ക്കൂട്ടറും തിരിച്ച് നല്‍കാതെ എക്‌സൈസ്


ചാലക്കുടി വ്യാജ ലഹരി കേസ് ഇരയായ ഷീല സണ്ണിയുടെ ഫോണും സ്‌ക്കൂട്ടറും തിരിച്ച് നല്‍കാതെ എക്‌സൈസ്. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ട് ഒന്നരമാസമായിട്ടും എക്‌സൈസ് പിടിച്ചെടുത്ത ഫോണും സ്‌കൂട്ടറും തിരിച്ചു നല്‍കിയില്ല.


12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കേസില്‍ ഫെബ്രുവരി 27നാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല പിടിയിലാവുന്നത്. പിന്നീട് 72 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി ജാമ്യത്തില്‍ ഇവര്‍ പുറത്തിറങ്ങിയത്.എല്‍എസ്ഡി അല്ലെന്ന് പരിശോധനാ ഫലം വന്നെങ്കിലും പിടിച്ചെടുത്ത ഫോണും സ്കൂട്ടറും തിരിച്ച് ചെയ്യാന്‍ എക്‌സൈസ് തയ്യാറായില്ല.


കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ല. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇവ മടക്കി നല്‍കേണ്ടതാണ്. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇതുവരെ മടക്കി നല്‍കാന്‍ തയ്യാറായല്ലെന്ന് ഷീല സണ്ണി പറഞ്ഞു.



Sharing is Caring