പോക്‌സോ കേസ് ഇരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം:സസ്പെന്‍ഷന് പിന്നാലെ എഎസ്ഐക്ക് എതിരെ പോക്‌സോ കേസ്


വയനാട് അമ്പലവയലില്‍ എസ്ടി വിഭാഗത്തില്‍പ്പെട്ട പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് എതിരെ പോക്‌സോ കേസ് എടുത്തു. അമ്പലവയല്‍ എഎസ്‌ഐ ബാബു ടി.ജിക്ക് എതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ എസ്‌ഐയെ സര്‍വീസില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയപ്പോളാണ് എഎസ്‌ഐ മോശമായി പെരുമാറിയതും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു.എസ്‌ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്




Sharing is Caring