പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ഒളിവിലെന്ന് സൂചന

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ പ്രതി കിരൺ ഒളിവിലാണെന്നാന്ന് സൂചന. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. അധ്യാപകനെതിരെ പോക്സോ കേസാണ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പട്ടിമറ്റം സ്വദേശിയായ അധ്യാപകനാണ് പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. പ്രതിക്കായി അന്വേഷണം പുരോ​ഗമിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയിരുന്നു. കല്ലൂപ്പാറ ചെങ്ങരൂർ സ്വദേശി സുധീഷ് കുമാറിനെയാണ് കീഴ്‌വായ്പ്പൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും ബസ്സിറങ്ങിയ കുട്ടി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു പീഡനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *