ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ പിരമല്

കൊച്ചി: പിരമല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ്, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിനെ ഏറ്റെടുക്കും. ഐബിസി റൂട്ടില്‍ ധനകാര്യമേഖലയില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഏറ്റെടുക്കലാണിത്. ഇതുവരെ ഐബിസി റൂട്ടിലൂടെ നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലുമാണിത്.

“ഡിഎച്ച്എഫ്എലിന്‍റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. നമ്മുടെ രാജ്യത്തു സാമ്പത്തിക സേവനങ്ങള്‍ ലഭിക്കാത്തവരും അതേപോലെ കുറഞ്ഞ സേവനം ലഭിക്കുന്നവരുമായ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ ഡിജിറ്റല്‍ അധിഷ്ഠിതവും വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവന സ്ഥാപനമാകുവാനുള്ള ഞങ്ങളുടെ പദ്ധതികളെ ഈ ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തും,” പിരമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് പിരമല്‍ പറഞ്ഞു.

ലയിച്ച് ഒന്നാകുന്ന സംയുക്ത സ്ഥാപനത്തിന് രാജ്യമൊട്ടാകെ 301 ശാഖകളും 2,338 ജീവനക്കാരും 24 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളും ഉണ്‍ണ്ടാകുമെന്ന് പിരമല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദ് പിരമല്‍ പറഞ്ഞു. അതിവേഗം വളര്‍ച്ചനേടുന്ന താങ്ങാനാവുന്ന ഭവന വിഭാഗത്തില്‍ മുന്‍നിര കമ്പനിയാകാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്ത് പുതു തലമുറ സാങ്കേതിക പ്ലാറ്റ്ഫോം, നൂതന അനലിറ്റിക്സ് എഞ്ചിന്‍, എഐ/എംഎല്‍ പ്രാപ്തി എന്നിവ വിജയകരമായി സ്ഥാപിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ ഏറ്റെടുക്കല്‍ വഴി ഇ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ ഇടപാടുകാരില്‍ എത്തിച്ചേരാന്‍ തങ്ങളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 ജനുവരിയില്‍ ഡിഎച്ച് എഫ്എലിന്‍റെ 94 ശതമാനം വായ്പക്കാരും പിരമലിന്‍റെ ഏറ്റെടുക്കലിനെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ഏറ്റെടുക്കല്‍ നീക്കം ശക്തമായത്. തുടര്‍ന്ന് ആര്‍ബിഐ, സിസിഐ, എന്‍സിഎല്‍ടി എന്നിവയുടെ അനുമതി ലഭിക്കുകയുംചെയ്തു. ഈ പ്രക്രിയയുടെ ഭാഗമായി പിരമല്‍ കാപ്പിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ്, ഡിഎച്ച്എഫ്എലുമായി ലയിക്കും. ലയിച്ചൊന്നാകുന്ന സ്ഥാപനം പിരമല്‍ എന്‍റര്‍പ്രൈസസിന്‍റെ 100 ശതമാനം ഉടമസ്ഥതയിലാവുകയും ചെയ്യും.

എഫ്ഡി ഉടമകള്‍ ഉള്‍പ്പെടെ ഡിഎച്ച് എഫ്എലിന്‍റെ വായ്പക്കാര്‍ക്ക് ഈ ഏറ്റെടുക്കല്‍ പ്രക്രിയവഴി 38000 കോടി രൂപ സമാഹരിക്കുവാന്‍ സാധിക്കും. പിരമല്‍ കാപ്പിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് നല്‍കുന്ന പണവും ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രവും ഉള്‍പ്പെടെയുള്ള 34,250 കോടി രൂപയും ഇതിലുള്‍പ്പെടുന്നു. ഇതിലൂടെ എഴുപതിനായിരത്തോളം വരുന്ന ഡിഎച്ച്എഫ്എലിന്‍റെ കടക്കാര്‍ക്ക് 46 ശതമാനത്തോളം വീണ്‍െണ്ടടുക്കാന്‍ സാധിക്കും.

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ 34,250 കോടിയുടെ പിരമല്‍ ഗ്രൂപ്പ് അടച്ച 14,700 കോടിയുടെ മുന്‍കൂര്‍ പണ ഘടകവും ഉള്‍പ്പെടുന്നു. ശേഷിച്ച 19,550 കോടി രൂപ പത്തുവര്‍ഷം കാലാവധിയും 6.75 ശതമാനം വാര്‍ഷിക പലിശയുള്ളതുമായ ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളാണ്. പലിശ അര്‍ധവാര്‍ഷികമായി ലഭിക്കും.

ഒന്നും രണ്ടണ്‍ും മൂന്നും നിര നഗരങ്ങളിലെ കുറഞ്ഞ സേവനമോ അല്ലെങ്കില്‍ സേവനമൊട്ടുതന്നെ ലഭിക്കുന്നില്ലാത്ത ‘ഭാരത് വിപണി’യെ ആണ് കമ്പനി ലക്ഷ്യമിടുന്നത്. വായ്പയുടെ ശരാശരി വലുപ്പം 17 ലക്ഷം രൂപയായിരിക്കും. കഴിഞ്ഞ രണ്ടണ്‍ുവര്‍ഷത്തിനുള്ളില്‍ പിരമല്‍ എന്‍റര്‍പ്രൈസസ് അവരുടെ ഡെറ്റ്-ഇക്വിറ്റി അനുപാതം കുറച്ചിട്ടുണ്ട്. അത് ദീര്‍ഘകാല വായ്പയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ടണ്‍്. ഇപ്പോഴത്തെ ഏറ്റെടുക്കലിലൂടെ കമ്പനിയുടെ റീട്ടെയില്‍ ലോണ്‍ ബുക്ക് അഞ്ചിരട്ടിയാകും. മാത്രവുമല്ല ഹോള്‍സെയില്‍, റീട്ടെയില്‍ വായ്പാ അനുപാതം താമസിയാതെ 50: 50 ആയി ഉയരുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *