‘തനിച്ചായാല്‍ ഭയക്കേണ്ട ‘ എന്ന് മഞ്ജു വാര്യര്‍


തിരുവനന്തപുരം: ‘തനിച്ചായാല്‍ ഭയക്കേണ്ട ‘ എന്ന് മഞ്ജു വാര്യര്‍. കേരളാ പൊലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന്റെ പരസ്യ വിഡിയോയിലാണ് മഞ്ജു വാര്യര്‍ സ്ത്രീകള്‍ ധൈര്യം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുന്നത്.പിങ്ക് പൊലീസിനെപ്പറ്റിയുള്ള സമഗ്ര വിവരങ്ങളും ഉള്‍ക്കൊള്ളിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.


പിങ്ക് പെട്രോളിങ്ങിന്റെ സേവനങ്ങളെക്കുറിച്ച് അറിയാത്തവരിലേക്കും വിവരം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസ് പരസ്യം നിര്‍മിച്ചിരിക്കുന്നത്.
‘തനിച്ചായാല്‍ ഭയക്കേണ്ട ‘എന്ന പരസ്യ വാചകത്തിലാണ്, രണ്ടു മിനിറ്റ് പതിനൊന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ സുരക്ഷയും ആശ്രയവും ഇപ്പോള്‍ നിങ്ങളുടെ തന്നെ വിരല്‍ത്തുമ്ബിലാണ്. കേരള പോലീസിന്റെ പിങ്ക് പട്രോള്‍ നമ്ബരായ 1515 ഡയല്‍ ചെയ്യൂ. ദിവസം മുഴുവനും ലഭ്യമായ അടിയന്തര സേവനങ്ങള്‍ ഉറപ്പാക്കൂവെന്നും വീഡിയോയില്‍ പറയുന്നു. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലാണ് പിങ്ക് പെട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്




Sharing is Caring