കെപിസിസി വക്താവ് എംഎം ഹസനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്വന്തം മുഖത്തെ വൈകൃത്തിനു കണ്ണാടി തല്ലിപ്പൊളിക്കുകയാണ് കോണ്ഗ്രസ്. ബാർ കോഴക്കേസിൽ സത്യം പുറത്തു വരുന്നത് തടയാൻ ഉമ്മൻ ചാണ്ടി കോടതിക്കെതിരെ അനുയായികളെ നിയോഗിച്ച് ആക്രമണം നടത്തിക്കുന്നു.
പാമോലിൻ കേസിൽ വിജിലൻസ് ജഡ്ജിയെ സമ്മർദത്തിലാഴ്ത്തിയും ആക്ഷേപിച്ചും ഉമ്മൻ ചാണ്ടി രക്ഷപ്പെടാൻ ശ്രമിച്ചു. അതേ തന്ത്രമാണ് ഹൈക്കോടതിക്കെതിരെ വക്താവിനെ വിട്ട് ആക്ഷേപം ചൊരിയുന്നതിലൂടെ ഉമ്മൻചാണ്ടി ആവർത്തിക്കുന്നത്. നിയമ വ്യവസ്ഥയെയും ജുഡീഷ്യറിയെയും ആക്രമിച്ച് കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല.പാമൊലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അതേ തന്ത്രമാണ് വക്താവിനെ വിട്ട് ഹൈക്കോടതിക്കെതിരെ ആക്ഷേപം ചൊരിയുന്നതിലൂടെ ആവര്‍ത്തിക്കുന്നതെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
FLASHNEWS