പൈലറ്റ് ഉറങ്ങി:വിമാനം പറന്നത് 5000 അടി താഴേക്ക്

images959720_2014_04_11_212200അങ്കാറ: വിമാനത്തിലെ പൈലറ്റ് ചെറുതായൊന്നുറങ്ങിപ്പോയപ്പോള്‍ വിമാനം പറന്നത് 5000 അടി താഴേക്ക്. മുംബൈയില്‍ നിന്ന് ബ്രസ്സല്‍സിലേക്കു തിരിച്ച ജെറ്റ് എയര്‍വേസ് വിമാനമാണ് മുന്നറിയിപ്പില്ലാതെ ഇത്തരത്തില്‍ 5,000 അടി താഴേക്ക് കുതിച്ചത്. തുര്‍ക്കിയുടെ അങ്കാറയിലെ വ്യോമമേഖലയില്‍ ആയിരുന്നു സംഭവം. പൈലറ്റ് നിയന്ത്രിത വിശ്രമം എടുത്തപ്പോള്‍ കോ പൈലറ്റ് ടാബ്‌ലെറ്റില്‍ ശ്രദ്ധിക്കുകയായിരുന്നു, തുടര്‍ന്ന് വിമാനം നിയന്ത്രണം വിട്ട്ു താഴേക്കു കുതിക്കുകയായിരുന്നു. അങ്കാറ വ്യോമനിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്് ഇരുപൈലറ്റുമാരും വിമാനം നിയന്ത്രണത്തിലാക്കുകയും ചെയ്തു. സംഭവത്തില്‍ പൈലറ്റിനും കോ പൈലറ്റിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സമന്‍സ് അയച്ചു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു.


 


Sharing is Caring