രാജ്യത്ത് വീണ്ടും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു


രാജ്യത്ത് വീണ്ടും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 89 പൈസയും ഡീസലിസ് ലീറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ അഞ്ചു തവണയാണ് പെട്രോളിനു വില കൂട്ടിയത്. രാജ്യന്തര വിപണിവിലയും ഡോളറിന്‍റെ വിനിമയ നിരക്കിലുള്ള വ്യതിയാനവുമാണ് വിലവര്‍ധനയ്ക്കു കാരണമായത്.




Sharing is Caring