പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്.പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് കഴിഞ്ഞ രാത്രിയിൽ ബോംബേറുണ്ടായത്.

സംഭവത്തിൽ ജനൽ ചില്ലുകളും വാതിലുകളും തകർന്നു.

ബോംബിൻ്റെ അവശിഷ്ടങ്ങൾ ഓഫിസിൽ നിന്ന് കണ്ടെത്തി. ആക്രമണത്തിന് പിന്നിൽ സി പി ഐ എം ആണെന്നാണ് കോൺഗ്രസിൻ്റ ആരോപണം.

കേരളത്തിൻ്റെ പല സ്ഥലങ്ങളിലും ഇരു പാർട്ടി കളും തമ്മിൽ വലിയസംഘർഷങ്ങൾ ആണ് നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *