മാധ്യമപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പി.ഡി.പി.നേതാവ് നിസാർ മേത്തറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു നിസാർ മേത്തർ. സംഭവം പുറത്തറഞ്ഞതോടെ നിസാരിനെ പാർട്ടിയിൽ നിന്ന് സസ്പെന്‌റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു.
മഅദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ. അക്കാര്യങ്ങൾ അറിയുവാനാണ് മാധ്യമപ്രവർത്തക ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങളാണ് ഇയാൾ അയച്ചത്.ആദ്യം താക്കീത് നല്‍കിയെങ്കിലും നിസാർ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടർന്നു. ഇതോടെയാണ് മാധ്യമപ്രവർത്തക പൊലീസിസിൽ പരാതി നല്‍കിയത്.

നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.













