ഒമ്പതു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പേര്‍ കസ്റ്റഡിയില്‍


കൽബുർഗി: ഒമ്പതു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കർണാടകയിലെ കൽബുർഗി ജില്ലയിൽ ജൂലൈ 5-നാണ് സംഭവം.പിടിയിലായത് 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ചോക്ലേറ്റും 10 രൂപയും നൽകി തട്ടിക്കൊണ്ടുപോവുകയായിരുന്നു.


കുട്ടിയെ അഞ്ചാം പ്രതിയുടെ വീട്ടിൽ കൊണ്ടുപോയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കരഞ്ഞുകൊണ്ട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് അവർ കൽബുർഗി വനിതാ പൊലീസ് സ്‌റ്റേഷനെ സമീപിക്കുകയായിരിന്നു.




Sharing is Caring