പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിക്ക് വ്യാഴാഴ്ച പുലർച്ചെ മുതൽ വെൻ്റിലേറ്റർ സഹായം നൽകുന്നുണ്ട്. വൃക്ക രോഗത്തെ തുടർന്ന് ഫെബ്രുവരി 20-നാണ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം കടുത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെൻ്റിലേറ്റർ സഹായം നൽകുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *