പത്തനംതിട്ട ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീ പിടിച്ചു


ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീ പിടിച്ചു. കല്ലായിൽ രതീഷിന്റെ വീടിനാണ് തീ പിടിച്ചത്. ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകട കാരണം. വീടിന്റെ പുറത്തെ വിറകടുപ്പിൽ നിന്ന് തീ പടർന്ന് അടുക്കള പൂർണമായും കത്തി നശിച്ചു. പുക കണ്ട് അയൽവാസികളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.


ഫയർഫോഴ്സ് എത്തി തീ അണച്ചു.ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ​അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ്, പാത്രങ്ങളടക്കമുള്ള ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ആളുകൾ എല്ലാം അടുത്തുള്ള ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. ​




Sharing is Caring