50 ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കി 1000 കോടി കളക്ഷനുമായി പത്താന്‍


മുംബൈ: റിലീസ് ആകുന്നതിന് മുന്‍പ് തന്നെ ചര്‍ച്ചയായ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍.
ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ 500 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ തിയേറ്ററുകളിലെ പ്രദര്‍ശനം 50 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബോക്‌സ്‌ഓഫീസ് തകര്‍ത്ത ചിത്രം 1000 കോടിലയിലധികം കളക്ഷന്‍ ഇതുവരെ നേടി. ജനുവരി 25 നായിരുന്നു ചിത്രത്തിന്റെ റിലീസ്.


തിയേറ്ററുകളില്‍ ചിത്രം 50 ദിവസം പിന്നിട്ടതിന്റെ സന്തോഷം വൈആര്‍എഫ് വിതരണ കമ്ബനിയുടെ വൈസ് പ്രസിഡന്റ് റോഹന്‍ മല്‍ഹോത്ര പങ്കുവെച്ചു. ‘പത്താന്‍’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മുമ്ബോരിക്കലുമില്ലാത്ത തരത്തിലുള്ള പിന്തുണയാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇത് പത്താനെ പിന്തിണയ്ക്കാന്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring