പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പാലോട് സ്വദേശി പിടിയില്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പാലോട് സ്വദേശി പിടിയില്‍. സംഭവത്തില്‍ പാലോട് ഇടിഞ്ഞാര്‍ പേത്തലക്കരിക്കകം സ്വദേശി വിപിന്‍ ഷാല്‍ (31) ആണ് അറസ്റ്റിലായത്. പാങ്ങോട് സ്വദേശിയായ പെണ്‍കുട്ടിയെ ഭീഷണപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കിയതായാണ് വിവരം.പെണ്‍കുട്ടിയുടെ നഗ്‌നചിത്രം വിപിന്‍ ഷാലിന്റെ മൊബൈലില്‍ ഭാര്യ കണ്ടതോടെയാണ് വിവരം പുറത്തായത്. സംഭവം ഇയാളുടെ ഭാര്യ വാര്‍ഡ് മെമ്പറെ അറിയിച്ചിരുന്നു.


വാര്‍ഡ് മെമ്പര്‍ വിവരം പോലീസില്‍ അറിയിച്ചു. നഗ്‌നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചതെന്നാണ് വിവരം. നെടുമങ്ങാട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ തന്നെ കുട്ടിയുമൊത്ത് നഗ്‌ന ഫോട്ടോ എടുത്തതാണ് ഫോണില്‍ സൂക്ഷിച്ചിരുന്നത്. ഇടിഞ്ഞാറില്‍ നിന്നാണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. കൂലി പണിക്കാരനായ പ്രതിക്ക് ഭാര്യയും കുഞ്ഞുമുണ്ട്.




Sharing is Caring